
തിരുവനന്തപുരം: ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും വീണ്ടും ബോംബ് ഭീഷണി. ജില്ലാ കോടതിയിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് മൂന്നു മണിക്ക് ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. പൊലിസും ബോംബ് സ്ക്വാഡും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കുറേ നാളുകളായി പൊലിസിനെ വട്ടം ചുറ്റിക്കുന്ന അജ്ഞാതൻ തന്നെയാണ് ഈ വ്യാജ സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പറഞ്ഞാണ് വ്യാജ സന്ദേശമെത്തിയത്.