വീട്ടിൽ മക്കളാരുമില്ലാത്ത സമയം, ഇടുക്കിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം 72കാരൻ അതേ മുറിയിൽ ജീവനൊടുക്കി

Published : Sep 08, 2025, 12:27 PM IST
husband stabbed wife and killed himself in Idukki

Synopsis

ഒരു ഫാമിലെ ജോലിക്കാരാണ് ദമ്പതികൾ. ഇന്ന് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ഇടുക്കി: അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ചാറ്റുപാറ സ്വദേശി പത്രോസ് (72) ആണ് തൂങ്ങിമരിച്ചത്. ഭാര്യ സാറാമ്മ (65) കഴുത്തിനും തലയ്ക്കും വെട്ടേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മക്കളാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം നടന്നത്. പത്രോസും സാറാമ്മയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഒരു ഫാമിലെ ജോലിക്കാരാണ് ഇവർ. ഇന്ന് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സാറാമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പത്രോസ് അതേ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. സാറാമ്മ ചികിത്സയിലാണ്. അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്രോസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം