ശ്രീദേവിയുടെ മരണം; ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു

Published : Feb 27, 2018, 04:45 AM ISTUpdated : Oct 05, 2018, 01:27 AM IST
ശ്രീദേവിയുടെ മരണം; ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു

Synopsis

ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് സാധ്യതയെന്നാണ് സൂചന. ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.

മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞു. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. പ്രോസിക്യൂഷന്‍റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍  അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. നേരത്തെ ഒമാനില്‍ മലയാളി നഴ്സായ ചിക്കുറോബര്‍ട്ടിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മൃതദേഹം കയറ്റിവിട്ടെങ്കിലും ഭര്‍ത്താവ് ആറുമാസം പോലീസ് കസ്റ്റഡിയിലായിരുന്നു.

അതേസയം ദുബായി പോലീസ് ഹെഡ്കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമേര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി ഏറെവൈകി അടിയന്തരയോഗം ചേര്‍ന്നു. പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍  മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള അനുമതിപത്രം ഫോറന്‍സിക് ലാബിന് കൈമാറും. തുടര്‍ന്ന് എംബാമിംഗ് ചെയ്യും. ഇതൊക്കെ സാധരണ ഗതിയില്‍ നടന്നാല്‍ തന്നെയും ഉച്ചകഴിഞ്ഞേ മൃതദേഹം മുബൈയിലെത്തിക്കാന്‍ കഴിയൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്