കോൺഗ്രസും കേരളാ കോൺഗ്രസും കഴിഞ്ഞ തവണ 20 ശതമാനം സീറ്റുകളിലെ വിജയം നേടിയുള്ളു

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന് കേരളാ കോൺഗ്രസ്.10 സീറ്റിൽ തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോംഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. .കോൺഗ്രസും കേരളാ കോൺഗ്രസും കഴിഞ്ഞ തവണ 20 ശതമാനം സീറ്റുകളിലെ വിജയം നേടിയുള്ളു. കോട്ടത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരള കോൺഗ്രസ്സിന്റെ സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനും പാർട്ടി ചെയർമാൻ പി ജെ ജോസഫിനെ യോഗം ചുമതലപ്പെടുത്തി

. പാർട്ടി മത്സരിക്കുന്ന ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് ആവശ്യവും യോഗത്തിൽ പരിഗണിക്കും. നിലവിൽ മത്സരിക്കുന്ന പത്ത് സീറ്റുകളും വേണം എന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട്, ഇടുക്കി സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ സീറ്റുകൾ നൽകുന്നതിനോട് കേരള കോൺഗ്രസിന് വിയോജിപ്പാണ്. പൂഞ്ഞാർ പകരം നൽകിയാൽ ഏറ്റുമാനൂ‍ർ കോൺഗ്രസിന് വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറാണ്