പതിനഞ്ച് വയസുകാരനെ കെട്ടിയിട്ട് വായില്‍ വിഷമൊഴിച്ചെന്ന് പരാതി

Published : Jun 07, 2016, 05:17 AM ISTUpdated : Oct 04, 2018, 04:54 PM IST
പതിനഞ്ച് വയസുകാരനെ കെട്ടിയിട്ട് വായില്‍ വിഷമൊഴിച്ചെന്ന് പരാതി

Synopsis

വടുവന്‍ചാല്‍ സ്വദേശി മജീദിന്റെ മകന്‍ ബിന്‍ഷാദിനെയാണ് ചിലര്‍ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പറയുന്നത്. രാവിലെ സ്കൂളില്‍ പോകാനായി ഇറങ്ങുന്നതിനിടെ പിറകില്‍ നിന്ന് വാ പൊത്തിയ ഒരു സംഘം, കൈകള്‍ കെട്ടി വായില്‍ ഏന്തോ ദ്രാവകം ഒഴിച്ച ശേഷം വായയും മൂടികെട്ടിയെന്നും പറയുന്നു.  പറമ്പില്‍ തളര്‍ന്ന് കിടന്ന കുട്ടിയെ രക്ഷിതാക്കളാണ് പിന്നീട് കണ്ടെത്തിയത്.  മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അടുത്തവീട്ടില്‍ താമസിക്കുന്നവരാണ് സംഭവത്തിന് പിറകിലെന്ന് കുടുംബം ആരോപിക്കുന്നു. ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതേ കുട്ടിയെ മുമ്പ് വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

അതേസമയം പരാതിയന്വേഷിക്കുന്ന പൊലീസ് പക്ഷെ, സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന നിലപാടിലാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ പരാതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം