ആ കുട്ടിക്ക് ഒടുവില്‍ 'സ്വര്‍ഗത്തില്‍ നിന്നും മറുപടി'

Published : Dec 02, 2018, 06:58 PM ISTUpdated : Dec 02, 2018, 07:01 PM IST
ആ കുട്ടിക്ക് ഒടുവില്‍ 'സ്വര്‍ഗത്തില്‍ നിന്നും മറുപടി'

Synopsis

നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം

ഗ്ലാസ്കോ: മരിച്ച പിതാവിന് കത്തെഴുതിയ സ്കോട്ട്ലാന്‍റില്‍ നിന്നുള്ള ഏഴുവയസുകാരന് ഒടുവില്‍ 'സ്വര്‍ഗത്തില്‍ നിന്നും മറുപടി' എത്തി. ഡെലിവറി ഓഫീസ് മാനേജറാണ് കുട്ടിക്ക് മറുപടിയച്ചത്: ''പ്രിയപ്പെട്ട ജാസ്, നിന്‍റെ കത്ത് അയക്കാന്‍ നേരം ചില കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. എങ്ങനെയാണ് സ്വര്‍ഗത്തിലുള്ള ഡാഡിയുടെ അടുത്ത് ഈ കത്ത് എത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചതെന്ന് നിന്നോട് പറയാനാഗ്രഹിക്കുന്നു. 

നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം. കത്തുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വര്‍ഗത്തില്‍ ഈ കത്ത് എത്തിയെന്നുറപ്പു വരുത്താന്‍ എനിക്കു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും''

കുട്ടിയുടെ അമ്മ റ്റെറി കോപ്ലണ്ട് ആണ് ഫേസ്ബുക്കിലൂടെ മറുപടി കത്തിന്‍റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡാഡിക്ക് കത്ത് കിട്ടിയെന്നറിഞ്ഞപ്പോള്‍ മകനുണ്ടായ സന്തോഷം വിവരിക്കാനാവില്ലെന്നും മനുഷ്യരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാന്‍ ഈ സംഭവം കാരണമായെന്നും കോപ്ലണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം