ആണ്‍ കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് മലാല

Published : Jan 26, 2018, 11:05 AM ISTUpdated : Oct 05, 2018, 02:02 AM IST
ആണ്‍ കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് മലാല

Synopsis

ദാവോസ്: ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് ആക്ടിവിസ്റ്റ് മലാല യൂസഫ് സായ്. ആണ്‍കുട്ടികളെ സ്ത്രീ അവകാശങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിപ്പിക്കണമെന്നും ലൈംഗിക അസമത്വം ഇല്ലാതാക്കുന്നതില്‍ വിദ്യാഭ്യാസത്തിന് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും വേള്‍ഡ് എകണോമിക് ഫോറത്തില്‍ സംസാരിക്കവെ മലാല പറഞ്ഞു. 

സ്ത്രീ വാദത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് പറയുമ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നത് പുരുഷന്മാരെയാണ്. പുരുഷന് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. എങ്ങനെ പുരുഷനാകാമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണം. ചുറ്റുമുള്ള ഓരോ സ്ത്രീയ്ക്കും ഓരോ മനുഷ്യനും തുല്യമായ അവകാശമുണ്ടെന്നും നിങ്ങളും ഇൗ മുന്നേറ്റത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയണം. 

വിദ്യാഭ്യാസം ലഭിച്ചാല്‍ സ്ത്രീകള്‍ മുന്നേറുമെന്ന് താലിബാന് അറിയാം. അതുകൊണ്ടാണ് അവര്‍ സ്ത്രീകള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ക്കുന്നതെന്നും മലാല വ്യക്തമാക്കി. മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ അവരെ സ്‌കൂളിലയക്കാതിരിക്കുമ്പോഴും സമൂഹത്തെ എതിര്‍ത്ത് തന്നെ സ്‌കൂളിലയച്ച് നല്ല വിദ്യാഭ്യാസം നല്‍കിയ പിതാവാണ് തന്റെ മാതൃകാ പുരുഷനെന്നും മലാല പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എയർപോർട്ട് അടഞ്ഞു കിടന്നിരുന്നാൽ മതിയായിരുന്നു', അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം; മറുപടിയുമായി സ്പീക്കർ
ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ, തിരഞ്ഞെടുപ്പ് കാലം കുരുതിക്കളമായെന്ന് യുഎൻ