മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

Published : Mar 08, 2017, 05:09 AM ISTUpdated : Oct 05, 2018, 02:06 AM IST
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

Synopsis

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകളുടെ വീഡിയോ അടക്കം സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ പരിഷ്കരിച്ച മാനദണ്ഡങ്ങളിലും പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മസ്തിഷ്ക മരണം സംഭവിച്ചാല്‍ അത് സ്ഥികരിക്കാന്‍ നാല് ഡോക്ടര്‍മാരടങ്ങുന്ന സംഘമുണ്ടാകും. രോഗിയെ ചികില്‍സിക്കുന്ന ആശുപത്രിയിലെ സൂപ്രണ്ട്, ചികില്‍സിക്കുന്ന ഡോക്ടര്‍, സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള ഒരു ന്യൂറോളജിസ്റ്റും ഒരു സ്‌പഷ്യലിസ്റ്റ് ഡോക്ടറുമാണ് ആ സംഘത്തിലുണ്ടാകുക  ആറുമണിക്കൂര്‍ ഇടവിട്ട് രണ്ട് വട്ടം മസ്തിഷ്ക മരണം സ്ഥീരീകരിക്കുന്നതിനുള്ള ആപ്നിയ പരിശോധന നടത്തും. ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. ഇതിനുശേഷമാണ് അവയവദാനം നടത്തുക.

സ്വകാര്യ മേഖലക്ക് നേട്ടമുണ്ടാക്കാനായി, മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതില്‍ ചില കള്ളക്കളികള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം.

അതേസമയം റോഡപകടങ്ങളില്‍പെട്ട് മസ്തിഷ്ക മരണം സംഭവിക്കുന്നവരില്‍ നിന്നാണ് അവയവങ്ങളേറെയും ദാനം ചെയ്തിട്ടുള്ളത്. ഗുരുതര അപകടം സംഭവിച്ചവരെ ചികില്‍സിക്കാനുള്ള ട്രോമാകെയര്‍ സംവിധാനം സര്‍ക്കാര്‍ മേഖലയിലില്ലാത്തതിനാല്‍ പലരും സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതാണ് സ്വകാര്യമേഖലയിലെ മസ്തിഷ്ക മരണങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്നും വാദമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇടതുകോട്ട ഇളക്കാൻ യുഡിഎഫ്, വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫ്; പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞ ചടയമംഗലം ഇത്തവണ എങ്ങോട്ട്?
ചാണ്ടി ഉമ്മന് ധൈര്യം ഉണ്ടോ, മറുപടിയുമായി സഹോദരി ഭ‍ർത്താവ് വര്‍ഗീസ് ജോര്‍ജ്; ഉമ്മൻചാണ്ടിയെ പിന്നിൽ കുത്തിയത് ഓര്‍മ്മിപ്പിച്ച് പ്രതികരണം