
സാവോപോളോ: ലോകകപ്പില്‍ പൊരുതി തോറ്റ ശേഷം നാട്ടിലെത്തിയ മഞ്ഞപ്പടയ്ക്ക് ഉജ്വല സ്വീകരണമൊരുക്കി ആരാധകര്‍. റഷ്യില്‍ നിന്ന് നാട്ടിലെത്തിയ ടീമിനെ സ്വീകരിക്കാന്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബ്രസീല്‍ പരിശീലകന്‍ ടിറ്റയോടുള്ള നിറഞ്ഞ സ്നേഹവും ആരാധകര്‍ പ്രകടിപ്പിച്ചു.
കുട്ടി ആരാധകനെ കെട്ടിപ്പിടിക്കുകയും സെല്‍ഫികള്‍ എടുക്കയും ചെയ്താണ് താരങ്ങളും ടിറ്റെയും വാഹനത്തില്‍ കയറി മടങ്ങിയത്. റിയോ ഡി ജനീറോ എയര്‍പോര്‍ട്ടിലാണ് റഷ്യയില്‍ നിന്ന് ബ്രസീല്‍ ടീം എത്തിയത്. കുടീഞ്ഞോയ്ക്കും കാസമിറോയ്ക്കും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പരിശീലകനായി ചുമതലയേറ്റ ശേഷം പ്രമുഖ മത്സരങ്ങളില്‍ ടിറ്റെയുടെ സംഘം തോല്‍വിയേറ്റ് വാങ്ങുന്നത് ആദ്യമായിട്ടായിരുന്നു.
ഇത് മറക്കാന്‍ സാധിക്കുമെന്ന തോന്നലുകളാണ് ബ്രസീലില്‍ ടീമിന്, ലഭിച്ച സ്വീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, ഇതിനിടെ നാട്ടിലെത്തിയ ബ്രസീല്‍ ടീമിന് ചീമുട്ടയേറ് കിട്ടിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പണ്ട് നടന്ന ഒരു സംഭവത്തിനിടെ നടന്ന വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam