മഴവെള്ളത്തില്‍ ഒഴുകിയെത്തിയ അതിഥിയെ കാണാം...

Web Desk |  
Published : Jul 09, 2018, 10:17 AM ISTUpdated : Oct 02, 2018, 06:46 AM IST
മഴവെള്ളത്തില്‍ ഒഴുകിയെത്തിയ അതിഥിയെ കാണാം...

Synopsis

കാടിറങ്ങിയെത്തിയ അതിഥിയെ വനപാലകര്‍ ചേര്‍ന്ന് തിരിച്ച് കാട്ടിലേക്ക് തന്നെ വിട്ടു മഴക്കാലത്ത് കാട്ടുജീവികള്‍ നാട്ടിലെത്തുന്നത് അസമില്‍ പതിവ്

ദിസ്പൂര്‍: മഴക്കാലത്ത് ശക്തമായ ഒഴുക്കിനൊപ്പം ഇഴജന്തുക്കള്‍ ഗ്രാമങ്ങളിലേക്കെത്തുന്നത് അസമില്‍ മിക്കയിടങ്ങളിലും സാധാരണമാണ്. കൂടുതലും കര്‍ഷക കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ ഇതെല്ലാം സാധാരണ  സംഭവങ്ങള്‍ മാത്രമാണ്.

എന്നാല്‍ കാംരൂപ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമെത്തിയ അതിഥിയെ കാണാന്‍ നാട്ടുകാരെല്ലാം ഓടിയെത്തി. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ഇഴഞ്ഞെത്തിയ സുന്ദരന്‍ മലമ്പാമ്പിനെ കാണാനാണ് കര്‍ഷകര്‍ ഓടിക്കൂടിയത്. ഏതാണ്ട് പത്തടിയോളം നീളമുള്ള പാമ്പിനെ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പിന്നീട് വനപാലകരെത്തി പാമ്പിനെ കാട്ടില്‍ തിരിച്ച് കൊണ്ടുവിട്ടു. 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ