ഗോളോടെ നെയ്മറുടെ തിരിച്ചുവരവ്; ബ്രസീലിന് ജയം

Web Desk |  
Published : Jun 03, 2018, 09:26 PM ISTUpdated : Jun 29, 2018, 04:13 PM IST
ഗോളോടെ നെയ്മറുടെ തിരിച്ചുവരവ്; ബ്രസീലിന് ജയം

Synopsis

പകരക്കാരായിറങ്ങിയ നെയ്മറും ഫിര്‍മിനോയും ഗോള്‍ നേടി

ആന്‍ഫീല്‍ഡ്: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം നെയ്മര്‍ ഗോളോടെ തിരിച്ചുവന്ന സന്നാഹമത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ പകരക്കാരായെത്തിയ നെയ്മര്‍, ഫിര്‍മിനോ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയായിരുന്നു. എന്നാല്‍  46-ാം മിനുറ്റില്‍ നെയ്മറെ പകരക്കാരനായിറക്കിയ പരിശീലകന്‍ ടിറ്റെയുടെ തന്ത്രം ഫലിച്ചു.

വില്യാന്‍- കുട്ടീഞ്ഞോ കൂട്ടുകെട്ടില്‍ പിറന്ന മുന്നേറ്റം 69-ാം മിനുറ്റില്‍ നെയ്‌മര്‍ അനായാസം ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. 88-ാം മിനുറ്റില്‍ പകരക്കാരനായിറങ്ങിയ ഫീര്‍മിനോ മൂന്ന് മിനുറ്റ് അധികസമയം പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കസിമിറോയുടെ പാസില്‍ നിന്ന് ലക്ഷ്യം കണ്ടു. എന്നാല്‍ അവസാന നിമിഷം വരെ ഗോള്‍മടക്കാന്‍ ക്രൊയേഷ്യക്കായില്ല. അതേസമയം പരിക്കില്‍ നിന്ന് മുക്തനായ നെയ്മര്‍ ആരാധകരുടെ പ്രതീക്ഷ കാക്കുന്നതാണ് ആന്‍ഫീല്‍ഡില്‍ കണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു