ആദ്യരാത്രി വില്‍ക്കാന്‍ യുവതി; പക്ഷെ വിലകേട്ട് ബോധം കെടരുത്.!

Published : Jan 31, 2018, 09:36 AM ISTUpdated : Oct 04, 2018, 05:51 PM IST
ആദ്യരാത്രി വില്‍ക്കാന്‍ യുവതി; പക്ഷെ വിലകേട്ട് ബോധം കെടരുത്.!

Synopsis

റിയോ: കന്യകാത്വം ലേലം വെച്ച പെണ്‍കുട്ടി ആവശ്യപ്പെടുന്നത് കുറഞ്ഞത് രണ്ടരക്കോടി. റോസാലി പിന്യോ എന്ന പെണ്‍കുട്ടി 12 മണിക്കൂര്‍ നേരത്തേയ്ക്കാണ് ഇത്രയും തുക ആവശ്യപ്പെടുന്നത്. മിനാസ് ജെറെയ്സ് സംസ്ഥാനത്തുനിന്നുള്ള റോസാലി കന്യകാത്വം ലേലം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു കാരണങ്ങളുണ്ട്. തന്റെ അമ്മയ്ക്കൊരു വീടുവാങ്ങിനല്‍കണം. കോളേജിലെ ഫീസ് അടയ്ക്കണം. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ലേലത്തിന് നിബന്ധനകളും ഉണ്ട്.

ലേലത്തില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേക്കെത്തി തന്നെ കാണണം. അയാള്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്കൂര്‍ അയാള്‍ക്കൊപ്പം തങ്ങാന്‍ താന്‍ തയ്യാറാണ്. ലേലത്തില്‍ വിജയിക്കുന്നയാള്‍ തനിച്ചായിരിക്കണം വരേണ്ടത്. ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുമാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈമാറണം. 

ലൈംഗിക ബന്ധത്തിനിടെ ശാരീരികമായി മുറിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരിപാടിയും പാടില്ല. ലൈംഗിക ബന്ധം ക്യാമറയില്‍ പകര്‍ത്താന്‍ പാടില്ല-ഇതൊക്കെയാണ് റോസാലി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍. മറ്റു ചില പെണ്‍കുട്ടികള്‍ ഈ രീതിയില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നറിഞ്ഞാണ് റോസാലിയും രംഗത്തിറങ്ങിയത്.

താന്‍ ഇതേവരെ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റോസാലി ഉറപ്പുപറയുന്നു. ചില പുരുഷ സുഹൃത്തുക്കളെ ചുംബിച്ചിട്ടുണ്ടെന്നതല്ലാതെ അതിനപ്പുറം ശാരീരിക ബന്ധം ആരുമായും ഉണ്ടായിട്ടില്ല. ഇതിനായി അവര്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയായിരുന്നു. മറ്റ് സോഷ്യല്‍ മീഡിയകളില്‍ റോസാലി സജീവമല്ല. എല്ലാ ഇടപാടുകളും രഹസ്യമായിരിക്കണമെന്നതാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആദ്യനിബന്ധന. 

താന്‍ കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലൈംഗികബന്ധത്തിന് മുമ്പ് കാണിച്ചിരിക്കും. ആവശ്യമെങ്കില്‍ ലേലത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതാണ്. തനിക്ക് ലൈംഗിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലേലത്തില്‍ വിജയിക്കുന്നയാളും കാണിച്ചിരിക്കണം. മൂന്നാഴ്ചത്തെ സമയമാണ് ലേലത്തിനായി റോസാലി മനസ്സില്‍ കണ്ടിട്ടുള്ളത്. മെയ് ആദ്യവാരം വിജയിയെ പ്രഖ്യാപിക്കാനാണ് നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി