ബ്രൂവറി; എക്സൈസ് വകുപ്പിന്‍റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പില്‍ അന്വേഷണം

Published : Oct 12, 2018, 11:07 AM ISTUpdated : Oct 12, 2018, 11:23 AM IST
ബ്രൂവറി; എക്സൈസ് വകുപ്പിന്‍റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പില്‍ അന്വേഷണം

Synopsis

വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകി

തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ എക്സൈസ് വകുപ്പിന്‍റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് അന്വേഷണം. വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകി. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷനേതാവിന് മറുപടിയായിട്ടായിരുന്നു വാര്‍ത്താക്കുറിപ്പ് നല്‍കിയത്. 

ബ്രൂവറിയ്ക്ക് അനുമതി കൊടുത്തത് ഏകെ ആണന്‍റണിയാണ്. ഇത് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്‍റെ വാദം പൊളിഞ്ഞു എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് എക്സൈസ് വകുപ്പിന്‍റെ പേരില്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്താ കുറിപ്പ് ചട്ടലംഘനം ആണെന്ന് വ്യക്തമാക്കി ചെന്നിത്തല സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയക്കാരെപോലെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന് പതിവില്ലെന്നായിരുന്നു അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. 

ഇത്തരം ഉദ്യോഗസ്ഥരെ തെരുവില്‍ നേരിടുമെന്നാണ് കെ മുരളീധരന്‍ ഇതിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ വാര്‍ത്താ കുറിപ്പ് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കുറിപ്പില്‍ അന്വേഷണം വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ; കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരും ജയിലിൽ
സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ