മധുവിധുവിനു പോയി തിരിച്ചു വന്ന പെണ്‍കുട്ടി ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി

Published : Nov 05, 2017, 05:19 PM ISTUpdated : Oct 04, 2018, 07:18 PM IST
മധുവിധുവിനു പോയി തിരിച്ചു വന്ന പെണ്‍കുട്ടി ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി

Synopsis

കായംകുളം: മധുവിധുവിനു പോയി തിരിച്ചു വന്ന പെണ്‍കുട്ടി ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി. ഗള്‍ഫില്‍ നഴ്‌സായിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവിനാണ് ഈ അനുഭവം. ഒരു വിവാഹ ചടങ്ങിനിടയിലാണു യുവാവ് പെണ്‍കുട്ടിയെ ആദ്യമായി നേരിട്ടു കാണുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായി. പെണ്‍കുട്ടി എംഎഡ് പാസായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്‍ററിലും പിന്നീട് കോളേജില്‍ കരാര്‍ അടിസ്ഥാനത്തിലും പഠിപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം വിവാഹത്തെ എതിര്‍ത്തിരുന്നു എങ്കിലും പെണ്‍കുട്ടിയുടെ നിര്‍ബദ്ധത്തെ തുടര്‍ന്നു സമ്മതിച്ചു. കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടിയെ ട്യൂഷന്‍ സെന്‍ററില്‍ എത്തിച്ച് തിരിച്ചെത്തിയ യുവാവിന് ഒരു സന്ദേശം ലഭിക്കുകയായിരുന്നു. നിങ്ങളുടെ ഒപ്പം ജീവിക്കാന്‍ എനിക്ക് സാധിക്കില്ല എന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുകയായിരുന്നു എന്നുമാണു സന്ദേശം. 

തുടര്‍ന്നു യുവാവു പെണ്‍കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചു. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. ചെറുപ്പം മുതലെ യുവാവിന്റെ ഉറ്റ സുഹൃത്തായിരുന്നു പെണ്‍കുട്ടിക്ക് ഒപ്പം ഒളിച്ചോടിയ ഈ അയല്‍വാസി. ഇരുവരുടെയും പ്രണയത്തിനും മറ്റുകാര്യങ്ങ ള്‍ക്കും മുമ്പില്‍ നിന്നാത് ഈ യുവാവ് ആയിരുന്നു.  കാമുകന്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയത്തു പെണ്‍കുട്ടികള്‍ക്കു സമ്മാനങ്ങള്‍ നല്‍കിരുന്നതും ഈ യുവാവ് വഴിയായിരുന്നു. 

ഇരുവരുടേയും കല്ല്യാണത്തിനുള്‍പ്പെടെ എല്ല കാര്യങ്ങള്‍ക്കും ഓടി നടന്നിരുന്നത് ഈ യുവാവായിരുന്നു. കല്ല്യാണത്തിനു വസ്ത്രവും ആഭരണവും എടുക്കാന്‍ ഇരുവീട്ടുകാര്‍ക്കൊപ്പം ഒപ്പം ഈ അയല്‍വാസി മുമ്പില്‍ തന്നെ ഉണ്ടായിരുന്നു എന്നും പറയുന്നു. വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറ ഒരുക്കാനും മറ്റെല്ലാക്കാര്യങ്ങള്‍ക്കും ഇയാളാണു മുന്നിട്ട് നിന്നിരുന്നത് എന്നും പറയുന്നു. 
വിവാഹ ശേഷം വൈകുന്നേരങ്ങളിലും മാറ്റും പെണ്‍കുട്ടിയുടെ ഫോണിലേയ്ക്കു തുടര്‍ച്ചയായി മെസേജുകള്‍ വന്നിരുന്നു എന്നു ഭര്‍ത്താവ് പറയുന്നു. വിഷാദ ഭാവത്തില്‍ ഇരുന്നതിനെ തുടര്‍ന്ന് കാര്യം അന്വേഷിച്ചു എങ്കിലും പെണ്‍കുട്ടി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പറന്നുകൊണ്ടിരിക്കെ പൈലറ്റിന്റെ അനൗൺസ്മെന്റ്, 'വിമാനത്തിന്റെ ടയറുകൾ പൊട്ടി' , എയര്‍ ഇന്ത്യ എക്പ്രസിലെ വീഡിയോ പങ്കുവച്ച് യാത്രക്കാരി
കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ