കല്ല്യാണ മണ്ഡപത്തില്‍ യുവാവിന്‍റെ കരണത്തടിച്ച് വധു

Web Desk |  
Published : Jul 07, 2018, 04:44 PM ISTUpdated : Oct 02, 2018, 06:44 AM IST
കല്ല്യാണ മണ്ഡപത്തില്‍ യുവാവിന്‍റെ കരണത്തടിച്ച് വധു

Synopsis

വിവാഹ വേദിയില്‍ യുവാവിന്‍റെ കരണത്ത് അടിക്കുന്ന വധുവിന്‍റെ വീഡിയോ വൈറലാകുന്നു

വിവാഹ വേദിയില്‍ യുവാവിന്‍റെ കരണത്ത് അടിക്കുന്ന വധുവിന്‍റെ വീഡിയോ വൈറലാകുന്നു. വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ഒഡീഷയിലാണ് സംഭവം എന്നാണ് സൂചന.  വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി.

 അത്രയും ഉയരത്തില്‍ നില്‍ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തുയര്‍ത്തിയത്. 

വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും എടുത്തുയര്‍ത്തിയ ആളുടെ മുഖത്തു തന്നെ തല്ലി. വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തുയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. അപമര്യാദയായി ദേഹത്തു സ്പര്‍ശിച്ചതുകൊണ്ടാണ് വധു യുവാവിന്‍റെ കരണത്ത് അടിച്ചത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം