കട്ടിപ്പാറ ഉരുള്‍പൊട്ടലിന് കാരണം നിര്‍മ്മാണപ്രവര്‍ത്തനം തന്നെയെന്ന് വിദഗ്ധ സമിതി

Web Desk |  
Published : Jul 07, 2018, 04:16 PM ISTUpdated : Oct 02, 2018, 06:47 AM IST
കട്ടിപ്പാറ ഉരുള്‍പൊട്ടലിന് കാരണം നിര്‍മ്മാണപ്രവര്‍ത്തനം തന്നെയെന്ന് വിദഗ്ധ സമിതി

Synopsis

റിപ്പോര്‍ട്ട് സബ്കളക്ടര്‍ക്ക് കൈമാറി

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു. കരിഞ്ചോലമലയിലെ നിർമാണ പ്രവൃത്തികൾ ഉരുൾപൊട്ടലിന്‍റെ ആക്കം കൂട്ടി എന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. സിഡബ്ല്യുആർഡിഎം, ഭൂഗർഭ ജല വകുപ്പ്, മണ്ണ് സംരക്ഷണ വിഭാഗം എന്നിവരടങ്ങിയ വിദഗ്ദ സമിതിയാണ് സബ്കളക്ടർ വി.വിഘ്നേശ്വരിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 

ഉരുൾപൊട്ടലിന്‍റെ ഉദ്ഭവ സ്ഥാനത്തുണ്ടായിരുന്ന കൂറ്റൻ പാറക്ക് നിർമാണ പ്രവർത്തനങ്ങൾ നടന്നപ്പോൾ ഇളക്കം തട്ടി. മലവെള്ളപ്പാച്ചിലിൽ ഈ പാറ താഴേക്ക് പതിച്ചത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശത്തെ പാറകൾ അടരുകൾ ആയാണ് കാണപ്പെടുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മേൽമണ്ണ് നീക്കം ചെയ്തതോടെ ഈ അടരുകൾക്കും ഇളകി. 

ജലസംഭരണിക്കായി കുന്നിടിച്ച് നിരത്തിയിട്ടുണ്ടെങ്കിലും ഇവിടെ ജലസംഭരണി ഉണ്ടായിരുന്നു എന്ന കാര്യം ഉറപ്പായിട്ടില്ല. സാറ്റലൈറ്റ് ചിത്രങ്ങൾ കിട്ടിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എണ്‍പത് ഡിഗ്രിയോളം ചരിവുള്ള പ്രദേശത്ത് നടത്തിയ അശാസ്ത്രീയ റോഡ് നിർമാണം വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി. പതിനാല് പേർ മരിച്ച സ്ഥലമുൾപ്പെടെ എട്ട് സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. ഈ പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വിദഗ്ദ സമിതി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നതിന് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും