ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഇനി ഒരു മന്ത്രിയുണ്ട്, ഒരു വകുപ്പും

Published : Jan 17, 2018, 11:48 PM ISTUpdated : Oct 05, 2018, 01:14 AM IST
ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഇനി ഒരു മന്ത്രിയുണ്ട്, ഒരു വകുപ്പും

Synopsis

ലണ്ടന്‍: ഏകാന്തതയനുഭവിക്കുന്നവര്‍ക്കായി ഒരു വകുപ്പും അതിലേക്കൊരു മന്ത്രിയെയും ചുമതലപ്പെടുത്തി ബ്രിട്ടണ്‍. ഒറ്റപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും അത് പരിഹരിക്കാനുമാണ് ലോണ്‍ലിനെസ്സ് എന്ന പേരില്‍ വകുപ്പിന് രൂപം നല്‍കിയിരിക്കുന്നത്. മന്ത്രിസഭയിലെ സ്പോര്‍ട്സ് സിവില്‍ സൊസൈറ്റി വകുപ്പ് മന്ത്രി ട്രേസി ക്രൗച്ചിനാണ് നിലവില്‍ വകുപ്പ് ചുമതല. 

ഏകാന്തത അനുഭവിക്കുന്ന 90 ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.  ഇവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം. അന്തരിച്ച ലേബര്‍ പാര്‍ട്ടി നേതാവും എംപിയുമായ ജോ കോക്സ് ആവിഷ്കരിച്ച ലോണ്‍ലിനസ്സ് പ്രൊജക്ടിന്‍റെ ഭാഗമാണ് ഈ വകുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്