ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കേണ്ടെന്ന് സ്പീക്കര്‍

By Web DeskFirst Published Feb 7, 2017, 5:22 AM IST
Highlights

ട്രംപിന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി,  ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നാണ് സ്‌പീക്കര്‍ ജോണ്‍ ബെര്‍കോയുടെ പ്രസ്താവന.  ട്രംപിന്റെ നയങ്ങളെ ഭാഗീകയമായി പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ, കഴിഞ്ഞ മാസമാണ് ബ്രിട്ടണിലേക്ക് ട്രംപിനെ ക്ഷണിച്ചത്. എന്നാല്‍ ട്രംപിനെതിരെയുള്ള വികാരം രൂക്ഷമായ സാഹചര്യത്തിലാണ് അധോസഭ സ്‌പീക്കറുടെ പരാമര്‍ശം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആരൊക്ക സംസാരിക്കണം എന്ന് തീരുമാനിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ കൂടിയാണ്  സ്‌പീക്കര്‍  ജോണ്‍ ബെര്‍കോ. 

കുടിയേറ്റ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് നേരത്തേ തന്നെ ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും താന്‍ എതിര്‍ത്തിരുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ എതിര്‍പ്പിന്റെ ശക്തിയും പ്രസക്തിയും വര്‍ദ്ധിക്കുകയാണെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നിലപാടുകളെന്നും സ്‌പീക്കര്‍ പറഞ്ഞു. അതേസമയം അമേരിക്കയുമായുളള ബന്ധത്തെ താന്‍ മാനിക്കുന്നുണ്ടെന്നും നയതന്ത്ര സന്ദര്‍ശനത്തിന് എതിരല്ലെന്നും ജോണ്‍ ബെര്‍കോ പറഞ്ഞു. ട്രംപിനുള്ള ക്ഷണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ഈമാസം 20ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. അതിനിടെയാണ് അധോസഭ സ്‌പീക്കറുടെ പരാമര്‍ശമെന്നതും ശ്രദ്ധയേം.

click me!