ബി ജെ പി നേതാവിന്‍റെ നാവ് പിഴുതെടുത്താല്‍ 50 ലക്ഷം നല്‍കുമെന്ന് ബിഎസ്‍പി നേതാവ്

Published : Jul 21, 2016, 12:13 PM ISTUpdated : Oct 04, 2018, 10:28 PM IST
ബി ജെ പി നേതാവിന്‍റെ നാവ് പിഴുതെടുത്താല്‍ 50 ലക്ഷം നല്‍കുമെന്ന് ബിഎസ്‍പി നേതാവ്

Synopsis

ന്യൂഡല്‍ഹി: മായാവതിയെ വേശ്യയെന്നു വിളിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിങ്ങിന്‍റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കുമെന്ന് ബിഎസ്‍പി നേതാവ്. ചണ്ഡിഗഢിലെ ബി.എസ്.പി നേതാവ് ജന്നത്ത് ജഹാനാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ അപഹസരിച്ച ദയാശങ്കര്‍ സിങ്ങിന്‍റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് ജന്നത്തിന്‍റെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് ദയാശങ്കര്‍ സിങ്ങ് മായവതിയെ ലൈംഗികതൊഴിലാളിയോട് ഉപമിച്ചത്. തുടര്‍ന്ന് ദയാസിങ്ങിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബിജെപി നീക്കം ചെയ്തിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നും  ആറ് വര്‍ഷത്തേക്ക് നീക്കുകയും ചെയ്തു.

പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും അനുയായികളും ഇന്ന് ലക്നൗവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്നും ബി.എസ്.പി ആവശ്യപ്പെട്ടു.

സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

സിങ്ങിനെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ തെരച്ചില്‍ നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിങ് ഒളിവില്‍ പോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബാലിലയിലുള്ള വസതിയില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഖോരക്പൂര്‍, ലക്നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സിങ്ങിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ