അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാന്‍ നോട്ടീസ് പതിക്കാനെത്തിയ ഉദ്ദ്യോഗസ്ഥനെ കെട്ടിട ഉടമ മര്‍ദ്ദിച്ചു

Published : Jun 27, 2016, 09:53 PM ISTUpdated : Oct 04, 2018, 07:14 PM IST
അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാന്‍ നോട്ടീസ് പതിക്കാനെത്തിയ ഉദ്ദ്യോഗസ്ഥനെ കെട്ടിട ഉടമ മര്‍ദ്ദിച്ചു

Synopsis

കുളക്കട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് എറത്തുകുളക്കടയിലെ ബിനുമോൻ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അനധികൃത നിർമ്മാണത്തിനെതിരെ നോട്ടീസ് ഇറക്കി. അനധികൃത കെട്ടിടം പൊളിച്ച് മാറ്റണമെന്നും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ  ഒരാഴ്ചക്കകം അറിയിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. പലതവണ നോട്ടീസ് കൈമാറാനായി ശ്രമിച്ചെങ്കിലും ബിനുമോൻ വാങ്ങാൻ തയ്യാറായിരുന്നില്ല. 

ഇതേതുടർന്നാണ് നോട്ടീസ് കെട്ടിടത്തിൽ പതിയ്ക്കാൻ തീരുമാനിച്ചത്. നോട്ടീസ് കെട്ടിടത്തിൽ പതിയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ജീവനക്കാർക്ക് നേരെ മർദ്ധനമുണ്ടായത്. മർദ്ദനമേറ്റ ജ്യോതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് പുത്തൂർ പൊലീസ് ആശുപത്രിലെത്തി മൊഴി എടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും പിടിയിൽ