
കണ്ണൂര്‍: എതിര്‍ പാളയത്തിലെ എല്ലാ വമ്പന്മാരും ഒന്നിച്ചു വന്നാലും കാലില്‍ പന്തിനെ കുരുക്കി ചാട്ടൂളി പോലെ പാഞ്ഞ് വെട്ടിയൊഴിഞ്ഞ് പെനാല്‍റ്റി ബോക്സിനുള്ളില്‍ എത്തി തന്‍റെ ഇടങ്കാല്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന മെസി... വിംഗുകളില്‍ അമ്പരപ്പിക്കുന്ന വേഗവുമായി പറന്നു കയറുന്ന ഏയഞ്ചല്‍ ഡി മരിയ... എതിരാളി ഒരുക്കുന്ന മുന്നേറ്റത്തിനെ മുളയിലെ നുള്ളി പോരാട്ടം നയിക്കുന്ന മഷറാനോ... കളി അങ്ങ് റഷ്യയിലാണെങ്കിലും ആവേശം ദാ ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലും അലതല്ലുകയാണ്. കണ്ണൂരിലെ ഓരോ മണല്‍ത്തരികളെ പോലും കോരിത്തരിപ്പിച്ച് അര്‍ജന്‍റീനയുടെ ആരാധകക്കൂട്ടം നടത്തിയ ബെെക്ക് റാലി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam