
പാരിസ്: ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു കൊന്നു. വിക്ടോറിയ മറിനോവ(30) എന്ന മാധ്യമ പ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. ബള്‍ഗോറിയയിലെ വടക്കൻ നഗരമായ റൂസിന് സമീപ പ്രദേശത്തുള്ള പാർക്കിൽ നിന്ന് വിക്ടേറിയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബൾഗോറിയയിലെ കുറ്റാന്വേഷണത്തെക്കുറിച്ചുള്ള ടിവിഎൻ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരക കൂടിയായിരുന്നു മരിനോവ. മരിനോവയെ മരിച്ചനിലയിൽ കണ്ടെത്തിയ പാർക്കിന് സമീപം ഒരു മാനസികാരോഗ്യ കേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ കൊലക്ക് പിന്നലെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം വിക്ടോറിയയുടെ മൊബൈല്‍ ഫോണ്‍, കാറിന്റെ താക്കോല്‍, കണ്ണട, വസ്ത്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയും സംഭവ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്.
ഉത്സവകാര്യ റിപ്പോര്‍ട്ടിംഗില്‍ ഏര്‍പ്പെട്ടിരുന്ന മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച് വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് രാഷ്ട്രീയ അന്വേഷണാത്മക പരിപാടിയായ ഡിറ്റക്ടർ അവതരിപ്പിക്കാൻ ആരംഭിച്ചത്. എന്നാൽ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്ന് സ്ഥരീകരിക്കാൻ ആകില്ലെന്നും വിക്ടോറിയയുടെ മരണത്തിന് മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മരിനോവ ഉൾപ്പടെയുള്ള മുന്ന് മാധ്യമ പ്രവർത്തകരുടെ കൊലപാതകം യുറേപ്പിലാകെ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. അതേ സമയം മാധ്യമ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ കൊലയിലൂടെ വ്യക്തമാകുന്നതെന്നാണ് മാധ്യമലോകത്തിന്റെ അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam