ആലുവയില്‍ ധനകാര്യസ്ഥാപനത്തില്‍ വന്‍കവര്‍ച്ച: 38 ലക്ഷത്തിന്റെ പണവും സ്വര്‍ണവും കവര്‍ന്നു

By Web DeskFirst Published Sep 13, 2016, 11:54 AM IST
Highlights

കൊച്ചി: ആലുവയില്‍ വന്‍കവര്‍ച്ച. പെര്‍മെനന്റ് ബെനഫിറ്റ് ഫണ്ട് എന്ന ധനകാര്യസ്ഥാപനം കൊള്ളടിച്ച് 38 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നു.

ശനിയാഴ്ച ഉച്ചയോടെ ഓണാവധിക്കായി സ്ഥാപനം അടച്ചതാണ്.ഇന്ന് ഉച്ചക്ക് പരിസരം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി കാണുന്നത്.വാതിലുകളും,ജനലുകളും തകര്‍ത്തിരുന്നു.പണവും,സ്വര്‍ണവും ഉള്‍പ്പടെ 38 ലക്ഷത്തിന്റെ മോഷണം നടന്നതായാണ് കണക്കുകൂട്ടല്‍.സ്വര്‍ണാഭരണങ്ങള്‍  സൂക്ഷിച്ചിരുന്നു ലോക്കറുകള്‍ പൂര്‍ണമായും കുത്തിപ്പൊളിച്ച നിലയിലാണ്.നെടുമ്പാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വിരലയടാള വിദഗ്ധരും പരിശോധന നടത്തി.

ആലുവ കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ അത്താണിശാഖയിലാണ് കവര്‍ച്ച നടന്നത്.സ്വര്‍ണപണയമുള്‍പ്പടെയുള്ള ഇടപാടുകള്‍ ഇവിടെയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപനത്തിന്റെ ആലുവ ആസ്ഥാനത്തും കവര്‍ച്ച നടന്നിരുന്നു. അന്വേഷണം നടന്നെങ്കിലും,കേസില്‍ ഇതുവരെ തുമ്പുണ്ടായിട്ടില്ല

click me!