പുതുവര്‍ഷ രാവില്‍ ലോകത്തെ വിസ്മയിപ്പിച്ച് ബുര്‍ജ് ഖലീഫ

Published : Jan 01, 2017, 01:31 AM ISTUpdated : Oct 04, 2018, 08:02 PM IST
പുതുവര്‍ഷ രാവില്‍ ലോകത്തെ വിസ്മയിപ്പിച്ച് ബുര്‍ജ് ഖലീഫ

Synopsis

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ ടൗണിലേക്ക് പതിനായിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയത്. വിവിധ രാജ്യക്കാരുടെ സംഗമ കേന്ദ്രമായിമാറി ബുര്‍ജ് ഖലീഫ. പാട്ടുപാടിയും നൃത്തം ചവിട്ടിയുമാണ് പലരും 2017 നെ വരവേറ്റത്.

ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് തന്നെയായിരുന്നു ദുബായിലെ പുതുവര്‍ഷ ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. വെടിക്കെട്ട് എട്ട് മിനിറ്റ് നീണ്ടു നിന്നു. ദുബായിലെ ബുര്‍ജുല്‍ അറബ്, ദുബായ് കനാല്‍, പാം ജുമേറ തുടങ്ങിയ ഇടങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വെടിക്കെട്ട് സംഘടിപ്പിച്ചിരുന്നു. ആഘോഷത്തിന് കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റിന് ദേവസ്വം ബോർഡ് കൂടുതൽ സമയം തേടും, കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും
റെയിൽവെ ട്രാക്കിൽ സ്ഫോടക വസ്‌തു കണ്ട് പൊലീസിനെ വിളിച്ചു; അന്വേഷണത്തിൽ ട്വിസ്റ്റ്; ഹീറോയാകാൻ ശ്രമിച്ച ഇൻഫോർമർ പിടിയിൽ