കോഴിക്കോട് വിനോദയാത്രയ്‌ക്ക് വന്ന ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; നിരവധിപ്പേര്‍ക്ക് പരിക്ക്

Published : Jan 05, 2018, 04:38 PM ISTUpdated : Oct 05, 2018, 12:18 AM IST
കോഴിക്കോട് വിനോദയാത്രയ്‌ക്ക് വന്ന ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; നിരവധിപ്പേര്‍ക്ക് പരിക്ക്

Synopsis

കോഴിക്കോട്: പുതിയാപ്പയില്‍ കുട്ടികളുമായി വിനോദയാത്രയ്‌ക്ക് എത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നെത്തിയ വിനോദ യാത്രാ സംഘമാണ് അപകടത്തില്‍ പെട്ടത്. ആറ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 38 കുട്ടികളും അഞ്ച് അധ്യാപകരും അടക്കം 43 പേരാണ് ബസിലുണ്ടായിരുന്നത്.  

പയ്യന്നൂർ പെരുമ്പയിൽ നിന്നുള്ള കണ്ണൻ എന്ന ബസ്സാണ് വൈകുന്നേരം മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്. പയ്യന്നൂരിലെ ഷേണായീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് വിനോദ യാത്രയ്‌ക്കായി കോഴിക്കോട് എത്തിയവരായിരുന്നു ബസിലുണ്ടായിരുന്നത്. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍നിരയിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

20 കുട്ടികളെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 13 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ
കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ