പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്‌ടര്‍ പിടിയില്‍

Web Desk |  
Published : Jul 29, 2016, 03:29 PM ISTUpdated : Oct 04, 2018, 11:36 PM IST
പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്‌ടര്‍ പിടിയില്‍

Synopsis

മലപ്പുറം: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കൊപ്പം കരിങ്കനാട് സ്വദേശി മുഹമ്മദ് ജാബിറാണ് പിടിയിലായത്.

എടയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് സ്വകാര്യ ബസ്‌കണ്ടക്ടറായ യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. കോളേജിലേക്കുള്ള യാത്രക്കിടെ ബസ്സില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഇരുപത്തിരണ്ടുകാരനായ യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരി സി ഐ കെഎം സുലൈമാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിര്‍ധനകുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ആറു മാസമായി പ്രതി ചൂഷണം ചെയ്യുകയിരുന്നെന്ന് പോലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്‍മാറയതോടെ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ബോധ്യപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ കപ്പൽ കൊച്ചിയിൽ; നാവികർക്ക് സൗകര്യം നൽകിയെന്ന് അറിയിച്ച് ഇന്ത്യ, മന്ത്രിസഭ സമിതി വിഷയം വിലയിരുത്തി
നിതീഷ് കുമാർ എക്കാലത്തും ബിജെപിക്ക് വെല്ലുവിളി; ഒതുക്കിയത് അമിത് ഷായുടെ രഹസ്യനീക്കം, ചർച്ചക്കൊടുവിൽ വഴങ്ങി ബിഹാറിൻ്റെ നായകൻ