ഓടിക്കൊണ്ടിരുന്നു ബസ് തീഗോളമായി; 30 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Feb 22, 2017, 07:11 AM ISTUpdated : Oct 04, 2018, 06:49 PM IST
ഓടിക്കൊണ്ടിരുന്നു ബസ് തീഗോളമായി; 30 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

ഹൈദരാബാദ്: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കവെ ആഡംബര ബസ് അഗ്നിക്കിരയായി. മിനിറ്റുകൾക്കുള്ളിൽ ബസ് കത്തിനശിച്ചെങ്കിലും ബസിലുണ്ടായിരുന്ന 30 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഹൈദരാബാദിൽനിന്ന് 50 കിലോമീറ്റർ അകലെ അലയറിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. 

ഹൈദരാബാദിൽനിന്നു വാറങ്കലിലേക്കു പോയ തെലുങ്കാന ആർടിസി ബസാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു. തീ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത; കള്ളക്കടൽ, ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ സാധ്യത, മഴ മുന്നറിയിപ്പ്
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ; തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി വി ഡി സതീശൻ, വന്ദേമാതരം ആലപിച്ചില്ല