ഫെബ്രുവരി 2ന് തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

Published : Jan 27, 2017, 01:06 PM ISTUpdated : Oct 05, 2018, 01:11 AM IST
ഫെബ്രുവരി 2ന് തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

Synopsis

തിരുവനന്തപുരം: ഫെബ്രുവരി 2 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകളുടെ  സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

ബസ് ചാര്‍ജ്ജ് വര്ധനയും,വിദ്യാര്ത്ഥികള്‍ക്കുള്ള കൺസെഷനും അടക്കം ബസ് ഉടമകളുടെ സംഘടന പ്രതിനിധികളുടെ ആവശ്യം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിച്ചു.ദേശസാല്‍കൃത റൂട്ടുകളിലെ പെര്‍മിറ്റ് നിലനിര്ത്തുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഫെബ്രുവരി ഏഴിനകം സര്ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാണിജ്യ സിലിണ്ടർ വിതരണ പ്രതിസന്ധി: കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടുന്നു; സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു
തൃശൂരുകാരെ അത്രയേറെ വിശ്വാസം, ഇത്തവണ തന്നെ കൈവിടില്ലെന്ന് പത്മജ വേണുഗോപാൽ; ഒപ്പം കെ മുരളീധരന് മുന്നറിയിപ്പും