വ്യവസായി ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് യുവതി

Published : Aug 08, 2016, 05:13 PM ISTUpdated : Oct 05, 2018, 02:39 AM IST
വ്യവസായി ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് യുവതി

Synopsis

തൃശൂര്‍: വ്യവസായി ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. വ്യവസായി സുന്ദര്‍ മേനോന് എതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് അതിക്രമത്തിന് കാരണെമെന്ന് ആരോപണം. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.

തൃശൂര്‍ പാട്ടുരായ്ക്കല്‍ താഴേക്കാട് വേണുഗോപാലിന്‍റെ മകള്‍ പാര്‍വതിയാണ് പരാതിക്കാരി.  കഴിഞ്ഞ രാത്രി അച്ഛന്‍ വേണുഗോപാല്‍ പുറത്തുപോയ സമയത്ത് വ്യവസായി സുന്ദര്‍ മേനോന്‍ മദ്യപിച്ച് ഫ്ളാറ്റിലെത്തി വധഭീഷണി മുഴക്കിയെന്നാണ് യുവതിയുടെ ആരോപണം.

തൃശൂര്‍ ജില്ലാ ആശുപത്രില്‍ ചികിത്സ തേടിയ യുവതിയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. യുവതിയുടെ അച്ഛന്‍ വേണുഗോപാലും സുന്ദരന്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ മക്കൾക്ക് വിഷം നൽകി; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, പ്രതിക്കായി ഊർജ്ജിത തെരച്ചിൽ
പേഴ്‌സണല്‍ സ്റ്റാഫ് നിയമന ആരോപണത്തിൽ പ്രതികരിച്ച് സിദ്ദിഖ്; 'പ്രണവ് സി ഹരി മിടുക്കൻ, റാങ്ക് നേടിയയാളെ ബിസിനസുകാരനാക്കി, നിയമനം ശുപാർശ ചെയ്തിട്ടില്ല'