ദുബായില്‍ ഇനി ബിസിനസ് ലൈസന്‍സ് അഞ്ചു മിനുട്ടിനുള്ളില്‍

Published : Jul 24, 2017, 12:35 AM ISTUpdated : Oct 05, 2018, 03:39 AM IST
ദുബായില്‍ ഇനി ബിസിനസ് ലൈസന്‍സ് അഞ്ചു മിനുട്ടിനുള്ളില്‍

Synopsis

റിയാദ്: ദുബായില്‍ ഇനി അഞ്ചു മിനുട്ടിനുള്ളില്‍ ബിസിനസ് ലൈസന്‍സ് സ്വന്തമാക്കാം. ബിസിനസ് റജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ലൈസന്‍സിനും വേണ്ട സമയം 90ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനം. കമ്പനി ഓഫീസിന്റെ വാടകക്കരാര്‍, പ്രവര്‍ത്തിക്കുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ ആദ്യം സമര്‍പ്പിക്കേണ്ടതില്ല. 

പിറ്റേ വര്‍ഷം ലൈസന്‍സ് പുതുക്കുമ്പോള്‍ ഇവ നല്‍കിയാല്‍ മതി. ഇന്‍സ്റ്റന്റ് ലൈസന്‍സ് നേടാന്‍ ബിസിനസ് പങ്കാളികളില്‍ ഒരാള്‍  ഹാജരായാല്‍ മതി. ബിസിനസ് റജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ലൈസന്‍സിനും വേണ്ട സമയം 90ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓഹരി പങ്കാളിത്ത മുള്ള കമ്പനികള്‍ എന്നിവയ്ക്ക് പുതിയ സംവിധാനം വഴി റജിസ്റ്റര്‍ ചെയ്യാനാവില്ല. ഇത്തരകാര്‍ക്ക് ദുബായി എക്കണോമിയുടെ പുറംകരാര്‍ കേന്ദ്രങ്ങള്‍, ഹാപ്പിനസ്, സ്മാര്‍ട്ട് ലോഞ്ചുകള്‍ വഴി അപേക്ഷ നല്‍കാം. 2021 ആകുന്നതോടെ ജോലിക്കും ജീവിതത്തിനും ലോകത്ത് ഏറ്റവും യോജിച്ച നഗരമായി ദുബായി മാറണമെന്ന ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷ്ദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദശത്തിന്റെ പശ്ചാതലത്തിലാണ് പുതിയ പ്ദ്ധതികള്‍.

മലയാളികളടക്കം രാജ്യത്ത് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ തീരുമാനം കാര്യങ്ങള്‍ ലളിതമാക്കുന്നതോടൊപ്പം കൂടുതല്‍ ആശ്വാസകരമാകും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
സത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രാഖ്യാനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ