
ദില്ലി:ചെങ്ങന്നൂരിനൊപ്പം മറ്റ് ഒൻപത് സംസ്ഥാനങ്ങളിലായി നാല് ലോക്സഭാ സീറ്റുകളിലും 9 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, പാൽഘർ, ഉത്തര്‍പ്രദേശിലെ കൈരാന, നാഗാലാൻഡ് എന്നീ നാലു ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ബിജെപിക്കെതിരെ വിശാല പ്രതിപക്ഷഐക്യം കൈകോർക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പുകളെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗൊരഖ് പൂരിലും, ഫുൽപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോൾ ബിജെപിക്ക് വൻതോൽവി നേരിടേണ്ടി വന്നിരുന്നു. തൊട്ടടുത്ത മണ്ഡലമായ കൈരാനയിൽ കോൺഗ്രസും രാഷ്ട്രീയ ലോക്ദളും ഈ സഖ്യത്തോടൊപ്പം കൈകോർക്കുന്നു.
മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപിയും ശിവസേനയും തമ്മിലാണ്മ ത്സരം. ഭണ്ഡാര ഗോണ്ടിയയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍
എന്‍സിപി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam