തിരുവനന്തപുരം വെള്ളനാടിൽ വനിത പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. അംഗങ്ങള്‍ ഇടപെട്ട് സെക്രട്ടറിയുടെ കയ്യിൽ നിന്ന് കത്തി പിടിച്ചുവാങ്ങുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാടിൽ വനിത പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ നാടീകയ സംഭവങ്ങള്‍ അരങ്ങേറിയത്.പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിയും രണ്ട് വനിത അംഗങ്ങളും ചേർന്ന് പൂട്ടിയെന്നാണ് സിന്ധുവിന്‍റെ ആരോപണം. സെക്രട്ടറിയുടെ തെറ്റായ നിലപാട് മൂലം പഞ്ചായത്ത് ഭരണ സ്തംഭനത്തിലെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. സെക്രട്ടറി ബാഗിൽ ഉണ്ടായിരുന്ന കേക്ക് മുറിക്കാനായി കൊണ്ടുവന്ന കത്തിയെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് സെക്രട്ടറിയിൽ നിന്ന് ഏറെ പണിപ്പെട്ട് കത്തി പിടിച്ചുവാങ്ങുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player