കയ്റാനയിലെ 73 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ്

Web Desk |  
Published : May 29, 2018, 11:27 PM ISTUpdated : Oct 02, 2018, 06:33 AM IST
കയ്റാനയിലെ 73 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ്

Synopsis

കയ്റാന മണ്ഡലത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 54.17% ആയിരുന്നു പോളിങ്. 

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടർന്ന് വിവാദത്തിലായ ഉത്തർപ്രദേശിലെ കയ്റാന മണ്ഡലത്തിലെ 73 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചു. യന്ത്രത്തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ റീപോളിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൂടു കൂടിയ കാലവസ്ഥയാണ് യന്ത്രതകരാറിന് കാരണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്.  കയ്റാനയ്ക്ക്  പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയിൽ 49 പോളിങ് ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പു നടക്കും.  

വോട്ടിങ് യന്ത്രങ്ങളിലല്ല മറിച്ച് വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാറെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി. റാവത്ത് അറിയിച്ചു.  ഉപതെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ച യന്ത്രങ്ങൾ പുതിയതും ആദ്യമായി ഉപയോഗിക്കുന്നതുമാണെന്നും അദ്ദേഹം അറിയിച്ചു.  കയ്റാനയില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് വിവിദ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.  175 ബൂത്തുകളിലാണ് വോട്ടിങ് ദിനത്തില്‍ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്.  കയ്റാന മണ്ഡലത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 54.17% ആയിരുന്നു പോളിങ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'