തിരുവനന്തപുരം കോര്‍പറേഷനില്‍ നാളെ ഉപതെരഞ്ഞടുപ്പ്

Published : Jul 27, 2016, 02:46 AM ISTUpdated : Oct 04, 2018, 08:10 PM IST
തിരുവനന്തപുരം കോര്‍പറേഷനില്‍ നാളെ ഉപതെരഞ്ഞടുപ്പ്

Synopsis

വാര്‍ഡ് ഉപതെരഞ്ഞെടുപ്പാണെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവുമാണ് പാപ്പനംകോടിപ്പോള്‍. വര്‍ഷങ്ങളായുള്ള ഇടത് കുത്തക തകര്‍ത്ത വാ‍ര്‍ഡ് നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. അന്തരിച്ച കൗണ്‍സിലര്‍ കെ ചന്ദ്രന്റെ സഹോദരീപുത്രി ആശാ നാഥിനെ തന്നെ ബിജെപി രംഗത്തിറക്കിയത് ഇത് മുന്നില്‍ക്കണ്ടാണ്. എന്നാല്‍ 2015ലെ തിരിച്ചടിക്ക് പകരംവീട്ടാന്‍ വന്‍ പ്രചാരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനനും രംഗത്തുണ്ട്.  കോര്‍പ്പറേഷനില്‍ നില മെച്ചപ്പെടുത്താന്‍ യു‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി അരുണ്‍ വിഷ്ണുവും രംഗത്തുണ്ടെങ്കിലും, പോരാട്ടം ഇടതും ബിജെപിയും തമ്മിലാണ്. 

വാര്‍ഡിലെ ആകെ വോട്ടര്‍മാര്‍ 8696 പേരാണ്. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം 505 വോട്ടായിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലം ഒപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നേരിയ ഭൂരിപക്ഷത്തില്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന  എല്‍ഡിഎഫിന്, വിജയം കൂടിയേ തീരൂ. കൗണ്‍സില്‍ യോഗങ്ങളില്‍ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായിരുന്നതും എല്‍ഡിഎഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഇതിന് മുമ്പ് നടന്ന വാഴോട്ടുകോണം ഉപതെരഞ്ഞെടുപ്പില്‍ ജയം ആവര്‍ത്തിച്ചത് ഇടതുപക്ഷത്തിന് ആശ്വാസത്തിന് വകനല്‍കുന്നതാണ്. നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 മണിവരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'