ജേക്കബ് തോമസിന് മറുപടിയുമായി സി ദിവാകരന്‍

Published : May 21, 2017, 03:53 PM ISTUpdated : Oct 04, 2018, 06:33 PM IST
ജേക്കബ് തോമസിന് മറുപടിയുമായി സി ദിവാകരന്‍

Synopsis

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന് മറുപടിയുമായി മുന്‍ മന്ത്രി സി ദിവാകരന്‍. ജേക്കബ് തോമിസിനെ മാറ്റാന്‍ ഒരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു.

ജേക്കബ് തോമസിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്ക് സി ദിവാകരന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് മറുപടി പറഞ്ഞത്. ജേക്കബ് തോമസിനെ മാറ്റാന്‍ ഒരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ആരാണ് ജേക്കബ് തോമസിനെ കയറൂരി വിട്ടത്. സര്‍വ്വീസിലിരിക്കെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും. ജേക്കബ് തോമസിനെതിരെ തനിക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്- സി ദിവാകരന്‍ പറഞ്ഞു.


സപ്ലൈക്കോയിൽ സിഎംഡിയായിരുന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് പുസ്തത്തിൽ കൂടുതൽ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ കൂടുതല്‍ വിവരിക്കുന്നത്. അഴിമതിക്കാരനായ കരാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സിദിവാകരൻ തന്‍റെ കോണ്‍ഫിഡഷ്യൽ റിപ്പോർട്ട് പോലും എഴുതാൻ വിമുഖത കാണിച്ചു. സപ്ലൈക്കോയിലെ ക്രമക്കേടുകള്‍ സിബിഐ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.

മന്ത്രിസഭയിലെ ഒരു ഉന്നതന്‍റെ ആവശ്യപ്രകാരം തന്നെ സപ്ലൈക്കോയിൽ നിന്നും മാറ്റുന്നതായി സി ദിവകാരൻ ഒരുക്കിൽ ഫോണ്‍ വിളിച്ചുപറഞ്ഞു. തന്നെ പുറക്കിയശേഷം തന്‍റെ റിപ്പോർട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വ‍ഞ്ചകനാണ് ദി ദിവാകരനെന്നും ജേക്കബ് തോമസ് പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുത്'; വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയുമെന്ന് കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ആദ്യ പ്രതികരണം; 'ജനങ്ങൾ ആഗ്രഹിച്ച ആൾ, സതീശൻ നല്ല നാളേയ്ക്ക് കേരളത്തെ നയിക്കും'