ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

Published : May 21, 2017, 03:21 PM ISTUpdated : Oct 05, 2018, 01:12 AM IST
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

Synopsis

സോള്‍: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. 500 കിലോമീറ്റർ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പടിഞ്ഞാറൻ പ്രദേശമായ പുക്ചാംഗിൽ വച്ചാണ് പരീക്ഷണം നടന്നത്. അതേസമയം, ബാലിസ്റ്റിക് മിസൈലാണോ പരീക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തയില്ല. 

കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ അണുവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണം നടത്തിയിരുന്നു. മറ്റു രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനായി ഉയർന്ന ആംഗിളിലാണു മിസൈൽ വിക്ഷേപിച്ചതെന്നും 2112 കിലോമീറ്റർ ഉയരത്തിലെത്തിയ ഹ്വാസോംഗ് -12 ഇനം മിസൈൽ 787 കിലോമീറ്റർ പിന്നിട്ടശേഷമാണ് ജപ്പാൻ സമുദ്രത്തിൽ പതിച്ചതെന്നും കെസിഎൻഎ വാർത്താ ഏജൻസി അന്ന് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുത്'; വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയുമെന്ന് കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ആദ്യ പ്രതികരണം; 'ജനങ്ങൾ ആഗ്രഹിച്ച ആൾ, സതീശൻ നല്ല നാളേയ്ക്ക് കേരളത്തെ നയിക്കും'