എന്‍ഡിഎ വിടുന്ന കാര്യം ആലോചനയില്‍;തീരുമാനം ഉടനെന്ന് സി.കെ ജാനു

Published : Oct 09, 2018, 01:51 PM IST
എന്‍ഡിഎ വിടുന്ന കാര്യം ആലോചനയില്‍;തീരുമാനം ഉടനെന്ന് സി.കെ ജാനു

Synopsis

അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്നും സംസ്ഥാന അധ്യക്ഷ സി.കെ ജാനു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു.  

തിരുവനന്തപുരം:എൻഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന്  ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു, രണ്ടുവർഷമായിട്ടും എന്‍ഡിഎയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ഗൗരവമായി നടക്കുന്നുണ്ട്. അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്നും സംസ്ഥാന അധ്യക്ഷ സി.കെ ജാനു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു.

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്‍റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....’; നി​ഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോർജ്
ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു