കേന്ദ്രജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂട്ടി

By Web DeskFirst Published Mar 15, 2017, 2:47 PM IST
Highlights

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പണപ്പെരുപ്പം മൂലം വിലക്കയറ്റം ഉള്‍പ്പടെയുള്ള സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് രണ്ടു ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ വര്‍ദ്ധനവ് പോരെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം ജീവനക്കാരുടെ ഡി എ ആറു ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് ശേഷം ഡി എ അടിസ്ഥാന ശമ്പളത്തിന്റെ 125 ശതമാനമായി കൂടിയിരുന്നു.

click me!