കേരളാ അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയായി

Published : Dec 26, 2017, 06:32 PM ISTUpdated : Oct 05, 2018, 12:45 AM IST
കേരളാ അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയായി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമായി മാറുന്ന നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ  അംഗീകാരം നല്‍കി. പട്ടികജാതി/പട്ടിക വര്‍ഗ സംവരണം ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കായി പ്രാദേശിക ഭരണ സമിതികളുടെ അനുമതിയില്ലാതെ വയല്‍ നികത്താം. തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതവും വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല്‍ മതി. സംസ്ഥാന അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും മുമ്പേ പ്രത്യേക ചട്ടങ്ങള്‍ക്കു് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് ലഭിക്കേണ്ട സംവരണം ഉറപ്പാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കും. ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം വിരമിക്കുന്ന ഒഴിവിലേക്ക് പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ
ദിവസങ്ങൾ നീണ്ട തർക്കം, കേന്ദ്രമന്ത്രിക്ക് മുഖം നൽകാതെ മുഖ്യമന്ത്രി, ഒടുവിൽ എൻഡിഎയിൽ സമവായം, പുതിയ സഖ്യവുമായി ശശികല