പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രറ്റികള്‍ക്ക് പണി വരുന്നു

Published : Dec 21, 2017, 03:25 PM ISTUpdated : Oct 04, 2018, 06:21 PM IST
പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രറ്റികള്‍ക്ക് പണി വരുന്നു

Synopsis

ദില്ലി : ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു.  ഇതോടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിര്‍മ്മിക്കുന്ന കമ്പനികളെയും അത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രറ്റികളെയും ഇനി കാത്തിരിക്കുന്നത് മുട്ടന്‍ പണി. 

ഉപഭോക്തൃ സംരക്ഷണ നിയമം ആദ്യ തവണ ലംഘിച്ചാല്‍ 10 ലക്ഷം രൂപയും ഒരു വര്‍ഷം വരെ വിലക്കുമാണ് ശിക്ഷ. വീണ്ടും ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപയും മൂന്നുവര്‍ഷം വരെ വിലക്കും ഏര്‍പ്പെടുത്തും. ഉത്പന്നങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരാതി നല്‍കാനുള്ള വ്യവസ്ഥകളുമുണ്ട്. 

കുറ്റസക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് നേരെ പ്രൊട്ടക്ഷന്‍ അതോറിറ്റി നിയമനടപടി സ്വീകരിക്കും. 1986 മുതല്‍ നിലവിലുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് മാത്രമല്ല, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാവുന്ന വകുപ്പുകളും സിയമഭേദഗതിയില്‍ ഉണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ