ഇനി ധൈര്യമായി ഇരിക്കാം; ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ നിയമ ഭേദഗതി

Web Desk |  
Published : Jul 04, 2018, 01:13 PM ISTUpdated : Oct 02, 2018, 06:46 AM IST
ഇനി ധൈര്യമായി ഇരിക്കാം; ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ നിയമ ഭേദഗതി

Synopsis

ഇനി ധൈര്യമായി ഇരിക്കാം; ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ നിയമ ഭേദഗതി

തിരുവനന്തപുരം: തുണിക്കടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഇനി ജീവനക്കാർക്ക് ഇരുന്ന് ജോലി ചെയ്യാം. ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സെയിൽസ് ജീവനക്കാരുടെ ദുരവസ്ഥക്കാണ് അവസാനമാകുന്നത്.

തുണിക്കടകളിലടക്കം ജീവനക്കാരെ ഇരിക്കാൻ അനുവദിക്കാത്ത തൊഴിലുടമക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഷോപ്പ്സ്  ആന്‍റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഇരിക്കാനുള്ള അവസരം ഒരുക്കുന്നത്. ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുള്ള ബാധ്യത തൊഴിലുടമക്കാണ്.

ചട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ പിഴ നൽകണം. തൊഴിലുടമ നൽകേണ്ട പിഴ അയ്യായിരം രൂപ ആയിരുന്നത് ഒരു ലക്ഷമാക്കി. എണ്ണായിരം രൂപ എന്നത് രണ്ട ലക്ഷവുമാക്കി. അപ്രന്‍റീസുകളെ തൊഴിലാളികളായി പരിഗണിക്കണം. ആഴ്ചയിൽ ഒരു ദിവസം അവധി ദിനം ഉറപ്പാക്കണം എന്നിവയാണ് മറ്റ് ഭേദഗതികൾ. ഭേദഗതി ഗവർണറുടെ അംഗീകാരത്തിന് ഉടൻ സമർപ്പിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി