യുഡിഎഫിന്റെ ഭാഗമാകുന്നതിൽ പാർട്ടി പ്രവർത്തകർ വലിയ സന്തോഷത്തിലെന്ന് സി കെ ജാനു.
വയനാട്: യുഡിഎഫിന്റെ ഭാഗമാകുന്നതിൽ പാർട്ടി പ്രവർത്തകർ വലിയ സന്തോഷത്തിലെന്ന് സി കെ ജാനു. ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണെന്നും എൻഡിഎയിൽ കടുത്ത അവഗണന നേരിട്ടിരുന്നുവെന്നും സികെ ജാനു പറഞ്ഞു. സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും സികെ ജാനു കൂട്ടിച്ചേര്‍ത്തു.
‘’ഒരു നല്ല ജനാധിപത്യ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. പരമാവധി ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു സംഭവത്തിലേക്ക് വരിക എന്ന് പറയുമ്പോള്‍ അത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. അങ്ങനെ തന്നെയാണ് കാണുന്നത്. ആദിവാസികള്‍ക്ക് അനുകൂലമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് തന്നെയാണ് ചെയ്തിട്ടുള്ളത്. എല്ലാക്കാലത്തും. ആ കാലഘട്ടത്തിൽ വെടിവെപ്പ് നടന്നിട്ടുണ്ട്, ഇല്ലെന്ന് ഞാൻ പറയുന്നില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാൽ അതിന് ശേഷം ഈ ആളുകളെ പരിഗണിച്ച് അവര്‍ക്ക് വേണ്ട ഇടപെടൽ നടത്തിയതും ഈ ഗവണ്‍മെന്‍റ് തന്നെയാണ്.'' സികെ ജാനു മാധ്യമങ്ങളോട് പ്രതികരിച്ചു.


