വിഴിഞ്ഞം ജുഡീഷ്വല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

Published : May 28, 2017, 05:40 PM ISTUpdated : Oct 04, 2018, 07:19 PM IST
വിഴിഞ്ഞം ജുഡീഷ്വല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

Synopsis

ആലപ്പുഴ: വിഴിഞ്ഞം കരാറിൽ ജുഡിഷ്യൽ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.ജി കണ്ടെത്തൽ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു .

അദാനിക്ക് എണ്‍പതിനായിരം കോടിയുടെ അധികവരുമാനമുണ്ടാക്കുന്നതും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവുമാണ് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട വിഴി‍ഞ്ഞം തുറമുഖ കരാറെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട് . നിയമസഭയിൽ റിപ്പോര്‍ട്ട് വച്ചെങ്കിലും സഭയിൽ  ഭരണപക്ഷം വിഴിഞ്ഞം പ്രതിപക്ഷത്തിനെതിരെ ആവേശത്തോടെ ആയുധമാക്കിയില്ല. 

അതേ സമയം സമഗ്രപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം ശക്തമായ ആയുധമാക്കണമെന്നാവശ്യം സി.പി.എം സെക്രട്ടറിയറ്റിൽ ഉയര്‍ന്നു . പരിശോധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തു .ഇതിന് പിന്നാലെയാണ് ജുഡിഷ്യൽ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്

സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ആലോചന. മുന്‍ സര്‍ക്കാര്‍ ബാധ്യത ഈ സര്‍ക്കാരിന് മേൽ അടിച്ചേൽപ്പിക്കുയാണെന്നും മുഖ്യന്ത്രി പറഞ്ഞു . അതേ സമയം അദാനിയുമായുള്ള കരാറിൽ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങില്ല. ഇക്കാര്യം മുഖ്യമന്ത്രി സി.പി.എം സെക്രട്ടറിയറ്റിൽ വ്യക്തമാക്കിയിരുന്നു .കരാറിൽ പൊളിച്ച് എഴുതണമെന്നാണ് വി.എസിന്‍റെ ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?
ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്