കള്ളന്റെ കയ്യിൽ കാലിക്കറ്റ് സർവകലാശാലയിലെ ടെലസ്കോപ്പ്; സർവകലാശാല അധികൃതർ വിവരം അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ

Published : Sep 07, 2026, 11:28 AM IST
Calicut University Telescope Stolen: 4 Lakh Equipment Recovered from Thief

Synopsis

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. പോലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് മോഷണം പോയ വിവരം അധികൃതർ അറിയുന്നത്.

മലപ്പുറം : കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്. പോലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് മോഷണം പോയ വിവരം അധികൃതർ പോലും അറിയുന്നത്.

സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയ്ക്കകത്തുള്ളവരുടെ സഹായമില്ലാതെ ഇത്രയും വിലപിടിപ്പുള്ള വലിയ ഉപകരണം മോഷ്ടിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണക്കേസിൽ പിടിയിലായ പ്രതി ദിൽഷാദിനെ കോടതി റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി, പാർക്ക് ചെയ്ത വാഹനങ്ങളിലേക്ക് ഇടിച്ച് കയറി തീപിടിച്ചു; 5 മരണം, 5 പേർക്ക് പരിക്ക്
അട്ടപ്പാടി കൊലപാതകം പ്രതി ബം​ഗാൾ സ്വദേശി, കൊല്ലപ്പെട്ടത് ഭാര്യയും മകളും