കാലിഫോര്‍ണിയ കാട്ടുതീയില്‍ മരണം 42

Published : Oct 15, 2017, 11:43 AM ISTUpdated : Oct 04, 2018, 07:55 PM IST
കാലിഫോര്‍ണിയ കാട്ടുതീയില്‍ മരണം 42

Synopsis

സനോമ: ഉത്തര കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കാലിഫോര്‍ണിയ സംസ്ഥാന ചരിത്രത്തിലെ വലിയ കാട്ടുതീയില്‍ 5,000ത്തോളം വീടുകള്‍ കത്തിനശിച്ചു. ഒരു ലക്ഷം പേരെ പ്രദേശത്തു നിന്ന് ദുരന്തനിവാരണ സേന മാറ്റിപ്പാര്‍പ്പിച്ചു. കാട്ടുതീ കനത്ത നാശം വിതച്ച സനോമ കൗണ്ടിയില്‍ മാത്രം 22 പേരാണ് മരിച്ചത്. 

ഹെലികോപ്റ്ററുകളും 1,000 അഗ്നിശമന യന്ത്രങ്ങളും ഉപയോഗിച്ച്  9,000 അഗ്നിശമനസേനാഗംങ്ങളാണ് തീയണയ്ക്കാന്‍ പരിശ്രമിക്കുന്നത്. എന്നാല്‍ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ചരിത്ര നഗരമായ സനോമയിലേക്ക് കാട്ടുതീ പടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം