സഹോദരിയുടെ മരണ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമിലിട്ടു:  യുവതി അറസ്റ്റില്‍

Published : Jul 25, 2017, 04:33 PM ISTUpdated : Oct 04, 2018, 06:42 PM IST
സഹോദരിയുടെ മരണ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമിലിട്ടു:  യുവതി അറസ്റ്റില്‍

Synopsis

കാലിഫോര്‍ണിയ: സഹോദരിയുടെ മരണ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമിലിട്ട യുവതി പിടിയില്‍. സഹോദരിമാരായ  ജാക്ക്വലിന്‍ സന്‍ചേസ്  ഒബ്ദൂലിയ സന്‍ചേസ് എന്നിവര്‍ പിറന്നാളാഘോഷിക്കാനായി നടത്തിയ യാത്രക്കൊടുവിലാണ് ദാരുണമായ സംഭവം നടന്നത്. ജാക്ക്വലിന്‍ സന്‍ചേസിന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

പിറന്നാളാഘോഷത്തിനായി യാത്ര തിരിച്ച സഹോദരിമാരില്‍ മൂത്ത സഹോദരിയായ ഒബ്ദൂലിയ മദ്യപിച്ചിരുന്നു.  വാഹനമോടിക്കുമ്പോള്‍ തന്നെ  ഇന്‍സ്റ്റാഗ്രാമില്‍  ലൈവ് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിക്കവെ നിയന്ത്രണം വിട്ട് കാര്‍ മുള്ളുവേലിയില്‍ ഇടിച്ച് തൊട്ടുത്തുള്ള പാടത്തേക്ക് മറിയുകയായരുന്നു. 

വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ജാക്ക്വലിന്‍ സന്‍ചേസ് മരണപ്പെട്ടിരുന്നു. എന്നാല്‍ ഒബ്ദൂലിയ സന്‍ചേസ് ഇവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നതും മരണം സംഭവിച്ചതുമെല്ലാം വീഡിയോയില്‍ പകര്‍ത്തി. ശേഷം ഇത് ലൈവായി സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.  വാഹനത്തിന്റെ പിറകിലെ സീറ്റിലായിരുന്നു ജാക്വലിന്‍ ഇരുന്നിരുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയും അപകടത്തില്‍ മരണപ്പെട്ടു. രണ്ടു പേരും സീറ്റ ബെല്‍റ്റ് ധരിച്ചിരുന്നില്ല.

മരിച്ചവരില്‍ ഒരാള്‍ തന്റെ സഹോദരിയാണെന്ന് വീഡിയോയില്‍ യുവതി പറയുന്നുണ്ട്. ഞാന്‍ എന്റെ സഹോദരിയെ കൊന്നു, പക്ഷേ എനിക്കത് വിഷയമല്ല, ഞാന്‍ ജയിലില്‍ പോകും ,അതും എനിക്ക് വിഷയമല്ലെന്നും വീഡിയോയിലൂടെ  ഒബഡുള്ള സന്‍ചേസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതോടെ പോലീസ്  ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യക്കും കുഞ്ഞിനുമൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ ബസ് തട്ടിയെന്ന് ആരോപണം; കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി, പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം