ക്യാംപസുകളില്‍ മയക്കുഗുളികകള്‍ എത്തിക്കുന്ന സംഘം പിടിയില്‍

Web Desk |  
Published : Mar 10, 2018, 01:07 AM ISTUpdated : Jun 08, 2018, 05:46 PM IST
ക്യാംപസുകളില്‍ മയക്കുഗുളികകള്‍ എത്തിക്കുന്ന സംഘം പിടിയില്‍

Synopsis

ക്യാംപസുകളില്‍ മയക്കുഗുളികകള്‍ എത്തിക്കുന്ന സംഘം പിടിയില്‍

കൊച്ചി: ക്യാംപസുകളിൽ വില്പനക്കെത്തിച്ച മയക്കുഗുളികകൾ എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരാണ് 350 ലധികം ഗുളികളുമായി അറസ്റ്റിലായത്. ചുഴലി രോഗത്തിന് നൽകുന്ന മരുന്ന് ലഹരിക്കായി വിദ്യാർത്ഥികൾക്കിടയിൽ വില കുറച്ച് വില്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ.

കഞ്ചാവോ സിഗററ്റോ പോലെയല്ല, ഉപയോഗിച്ചാൽ തൊട്ടടുത്തുള്ളവർക്ക് പോലും മണം കിട്ടില്ല. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളാണ് സ്ഥിരം കസ്റ്റമേഴ്സ്. വരുന്നത് മധുരയിൽ നിന്ന്. 10 രൂപ മാത്രമുള്ള ഗുളികയിലെ വില മായ്ക്കും. ക്യാംപസുകളിലെത്തുക 100 രൂപക്ക്. കമ്പം തേനി സ്വദേശികളായ മുരളീധരൻ, വേണുകുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.കൊച്ചിയിലേക്ക് പല തവണ മരുന്നെത്തിച്ച ഇവർ പിന്നീട് ഫോൺ വഴി ആവശ്യക്കാരെ തേടും.

സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. മുരളീധരൻ എൽഐസി ഏജന്‍റും, വേണുകുമാർ മറൈൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി