പാകിസ്ഥാൻ സൈനിക മേധാവി സയ്യിദ് അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്സലന്റ് ക്ലാസ് ലഭിച്ചു. സൗദി സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതിനാണ് ഈ പുരസ്കാരം. 

റിയാദ്: പാകിസ്ഥാൻ സൈനിക സയ്യിദ് അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി. രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മെഡൽ ഓഫ് എക്സലന്റ് അവാർഡ് നൽകിയത്. സൗദി അറേബ്യയുടെ പരമോന്നത ദേശീയ ബഹുമതിയാണ് കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്സലന്റ് ക്ലാസ്. അസിം മുനീറിന്റെ സൗദി സന്ദർശനവേളയിലാണ് പുരസ്കാരം നൽകിയത്. രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം, സൗദി അറേബ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്സലന്റ് ക്ലാസ് ഫീൽഡ് മാർഷലിന് സമ്മാനിച്ചുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഫീൽഡ് മാർഷൽ മുനീറിന്റെ പ്രൊഫഷണലിസത്തിനും തന്ത്രപരമായ വീക്ഷണത്തിനും സൗദി നേതൃത്വം അഭിനന്ദനം അറിയിച്ചുവെന്നും പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാലവും അടുത്തതുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ അംഗീകരിച്ചുവെന്നും സൈന്യം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണിതെന്ന് വിശേഷിപ്പിച്ച മുനീർ, സൽമാൻ രാജാവിനും സൗദി നേതൃത്വത്തിനും നന്ദി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള പാകിസ്ഥാന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു.

സന്ദർശന വേളയിൽ മുനീർ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷ, പ്രതിരോധ, സൈനിക സഹകരണം, തന്ത്രപരമായ സഹകരണം, വെല്ലുവിളികൾ എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. 2016-ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് സാഷ്,തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ സമ്മാനിച്ചിരുന്നു.