ആലുവയില്‍ കഞ്ചാവ് ക്ലബ്; നടത്തിപ്പുകാര്‍ പിടിയില്‍

By Web DeskFirst Published Jun 18, 2016, 5:13 PM IST
Highlights

കൊച്ചി: ആലുവയില്‍ ലഹരി ആസ്വാദന ക്‌ളബ് നടത്തി വന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. ലഹരി ആസ്വദിക്കാനായി യുവാക്കളെ ആകര്‍ഷിച്ചിരുന്ന സ്ഥലത്താണ് എക്‌സൈസ് റെയ്ഡ് നടത്തിയത് .റെയ്ഡിനെത്തിയ  സംഘത്തിന് നേരം ആക്രമണവുമുണ്ടായി.

ആലുവക്കടുത്ത് കോളനിപ്പടിയിലെ ഒരു വീട് കേന്ദ്രികരിച്ചാണ് ലഹരി ആസ്വാദന ക്‌ളബ് പ്രവര്‍ത്തിച്ചിരുന്നത്.ഈ വീട്ടിലേക്ക് സ്ഥിരമായി യുവാക്കള്‍ എത്തി മടങ്ങുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.

കുറെ ദിവസമായി ഈ വീട് എക്‌സൈസിന്റെനിരീക്ഷണത്താലായിരുന്നു.കോളനിപ്പടി സ്വദേശിയായ ഷാജി എന്നയാളാണ് ആ വീട് കേന്ദ്രീകരിച്ച് കഞ്ചാവും,ഗുളികകളും വിതരണം നടത്തിയിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് കഴിയുന്ന ഇയാള്‍ കഞ്ചാവിന് അടിമയാണ്.നൈട്രാസെപമിന്റെ 125 ഗുളികകളും,കഞ്ചാവ് പായ്ക്കറ്റുകളും റെയ്ഡില്‍ ലഭിച്ചു. ഇയാള്‍ക്കൊപ്പം മറ്റ് നാല് പേര്‍ കൂടി പിടിയിലായി.ഇവരില്‍ രണ്ട പേര്‍ നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റിലായവരാണ്

മറ്റ് ജോലികള്‍ ചെയ്തിരുന്ന ഈ സംഘം ലഹരിക്കടിമകളായ ശേഷം അതെല്ലാം ഉപേക്ഷിച്ച് കഞ്ചാവ് വിതരണം തുടങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലഹരി ആസ്വദിച്ച് ഈ വീട്ടില്‍ തന്നെ തങ്ങാവനുള്ള സൗകര്യവും ഒരുക്കി നല്‍കും.

കഞ്ചാവിന് പുറമെ വാറ്റു ചാരായവും നല്‍കിയിരുന്നു.റെയ്ഡിനിടെ എക്‌സൈസ് സംഘത്തിന് നേരേ ആക്രമണവും ഉണ്ടായി

click me!