റോഹിംഗ്യന്‍ വിവാദം; ഓങ് സാന്‍ സുചിയെ നാണംകെടുത്തി കാനഡയുടെ തീരുമാനം

By Web TeamFirst Published Sep 28, 2018, 4:48 PM IST
Highlights

റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്‍റെ അതിക്രമങ്ങള്‍ക്കെതിരെ ആദ്യം മുതലെ രംഗത്തുള്ള രാജ്യമാണ് കാനഡ. മ്യാൻമറിൽ നടക്കുന്നത്​ വംശഹത്യയാണെന്ന അഭിപ്രായമാണ്  കാനഡ പങ്കുവച്ചിട്ടുള്ളത്. റോഹിംഗ്യകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും കാനഡ അറിയിച്ചു. നെൽൺ മണ്ടേല, ദലൈലാമ, മലാല യൂസഫ്​സായ് തുടങ്ങി അഞ്ച് പേര്‍ക്കാണ് ആദരസൂചകമായി കാനഡ പൗരത്വം നല്‍കിയിട്ടുള്ളത്

ഒട്ടാവ: മ്യാന്‍മാറിന്‍റെ വിമോചന സമര നായിക ഒങ് സാന്‍ സുചിയെ നാണംകെടുത്തി കനേഡിയന്‍ പാര്‍ലിമെന്‍റ്. വിമോചന സമരകാലത്ത് സുചിയോടുള്ള ആദര സൂചകമായി നല്‍കിയ പൗരത്വം റദ്ദാക്കാന്‍ കനേ‍ഡിയന്‍ പാര്‍ലിമെന്‍റ് തീരുമാനിച്ചു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം വലിയ തോതില്‍ രാജ്യത്തുയര്‍ന്നിരുന്നു.

ഇക്കാര്യം ചര്‍ച്ച ചെയ്ത പാര്‍ലിമെന്‍റ് റോഹിംഗ്യന്‍ വിഷയത്തിലെ സുചിയുടെ നിലപാടിനെ ചോദ്യം ചെയ്തു. മ്യാന്‍മാര്‍ സൈന്യം റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ കടുത്ത അക്രമണം അഴിച്ചുവിട്ടതും പാര്‍ലിമെന്‍റില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങളില്‍ സുചി ആത്മാര്‍ത്ഥതയോടെ ഇടപെട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. വിദേശകാര്യ വക്​താവ് ആദം ഓസ്​റ്റിനാണ്​ സുചിയുടെ പൗരത്വം എടുത്തു കളയാനുള്ള തീരുമാനം അറിയിച്ചത്​.

റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്‍റെ അതിക്രമങ്ങള്‍ക്കെതിരെ ആദ്യം മുതലെ രംഗത്തുള്ള രാജ്യമാണ് കാനഡ. മ്യാൻമറിൽ നടക്കുന്നത്​ വംശഹത്യയാണെന്ന അഭിപ്രായമാണ്  കാനഡ പങ്കുവച്ചിട്ടുള്ളത്. റോഹിംഗ്യകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും കാനഡ അറിയിച്ചു. നെൽൺ മണ്ടേല, ദലൈലാമ, മലാല യൂസഫ്​സായ് തുടങ്ങി അഞ്ച് പേര്‍ക്കാണ് ആദരസൂചകമായി കാനഡ പൗരത്വം നല്‍കിയിട്ടുള്ളത്.

click me!